പാര്‍ക്കിംഗ് ലഭ്യത

അവസാനം അപ്ഡേറ്റ് ചെയ്തത്: 18-01-2017 08:23 pm

നിലക്കല്‍

5800

&

ചക്കുപാലം1

100

ചക്കുപാലം2

50

ത്രിവേണി

400

ഹില്‍ ടോപ്‌

800

ക്യൂ

2 Hours

If you start from Pampa now you are likely to reach Pathinettam Padi at 02:30 pm. Queue tail is at Pathinettam Padi
Last updated on 18-01-2017 08:23 pm

ഭക്തര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ചെയ്യേണ്ടവ

ശബരിമല ദര്‍ശനത്തിനായി മല കയറുമ്പോള്‍ ഓരോ 10 മിനിട്ടിലും 5 മിനിറ്റ് വിശ്രമിക്കുക

സന്നിധാനത്തു എത്തിച്ചേരുന്നതിനു പരമ്പാരാഗത മാര്‍ഗ്ഗമായ മരക്കൂട്ടം ശരംകുത്തി നടപ്പന്തല്‍ വഴിയാത്ര ചെയ്യുക

പതിനെട്ടാം പടി എത്തുന്നതിനായി ക്യൂ സമ്പ്രദായം പാലിക്കുക

ദര്‍ശനശേഷം മടക്കയാത്രയ്ക്കു നടപ്പന്തലിലെ മേല്‍പ്പാലം ഉപയോഗിക്കുക

മലമൂത്ര വിസര്‍ജനത്തിനു കക്കൂസുകളും മൂത്രപ്പുരകളും മാത്രം ഉപയോഗിക്കുക

ദര്‍ശനത്തിനുള്ള തിരക്കിന്റെ അവസ്ഥ മനസ്സിലാക്കിയശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്കു യാത്ര തുടങ്ങുക

സന്നിധാനത്തു എത്തിച്ചേരുവാന്‍ ഡോളി ഉപോയഗിക്കുകയാണെങ്കില്‍ ദേവസ്വ കൗണ്ടറില്‍ പണമടച്ചു രസീതു വാങ്ങി സൂക്ഷിക്കുക

സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കു് വിധേയരാവുക

എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ പോലീസിനെ സമീപിക്കുക

സംശയാസ്പദമായ വ്യക്തികളേയോ, സാധനങ്ങളേയോ സാഹചര്യങ്ങളേയോ സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു നല്‍കുക

ഭക്ഷ്യ വസ്തുക്കള്‍ ലൈസന്‍സുള്ള കടകളില്‍ നിന്നു മാത്രം വാങ്ങുക

പമ്പയും സന്നിധാനവും, പമ്പ മുതല്‍ സന്നിധാനം വരെയുള്ള മലമ്പാതയും വൃത്തിയായും സൂക്ഷിക്കുക

പാര്‍ക്കിങ്ങിനായി വേര്‍തിരിച്ചിട്ടുള്ള സ്ഥലങ്ങില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക

പാഴ് വസ്തുക്കളള്‍ ചവറ്റു കൊട്ടകളിള്‍ മാത്രം നിക്ഷേപിക്കുക

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ സെന്‍ററുകളിലേയും ഓക്സിജന്‍ പാര്‍ലറുകളിലേുയം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക

തീ‍ര്‍ത്ഥാടക സംഘത്തിലെ കുട്ടികളുടേയും, മാളികപ്പുറങ്ങളുടേയും കഴുത്തില്‍ മേല്‍വിലാസവും ബന്ധപ്പെട്ട ടെലിഫോണ്‍ നമ്പരും രേഖപ്പെടുത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് തൂക്കിയിടുക

തീര്‍ത്ഥാടക സംഘത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഒറ്റപ്പെട്ടു പോയാല്‍ ഭക്തജനങ്ങള്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തുക

ചെയ്യാന്‍ പാടില്ലാത്തവ

ക്ഷേത്ര പരിസരത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

പമ്പയിലോ സന്നിധാനത്തോ പമ്പ സന്നിധാനം പാതയിലോ പുകവലിക്കരുത്

മദ്യമോ മയക്കു മരുന്നോ ഉപയോഗിക്കരുത്

ക്യൂ സമ്പ്രദായം ലംഘിക്കരുത്

ക്യൂവില്‍ നില്‍ക്കുമ്പോള്‍ തിരക്കു കൂട്ടരുത്

ആയുധങ്ങളോ സ്ഫോടക വസ്തുകളോ കൈവശം സൂക്ഷിക്കരുത്

അനധികൃത കച്ചവടക്കാരുമായി ഇടപാടുള്‍ നടത്തുരുത്

കക്കൂസ്, മൂത്രപ്പുര എന്നിവയ്ക്കു പുറത്തു മലമൂത്ര വിസര്‍ജ്ജനം നടത്തുരുത്

ഒരു കാര്യത്തിനും അധിക തുക നല്‍കരുത്

സഹായം വേണ്ട സന്ദര്‍ഭങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുവാന്‍ മടി കാണിക്കരുത്

ചവറ്റു കൊട്ടകളില്‍ അല്ലാതെ മറ്റു സ്ഥലങ്ങളില്‍ ചപ്പു ചവറുകള്‍ നിക്ഷേപിക്കരുത്

പതിനെട്ടാം പടിയില്‍ നാളികേരം ഉടയ്ക്കരുത്

പതിനെട്ടാം പടിയുടെ ഇരുവശങ്ങളിലും വേര്‍തിരിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും നാളികേരം ഉടയ്ക്കരുത്

പതിനെട്ടാം പടി കയറുമ്പോള്‍ പടിയില്‍ നമസ്ക്കരിക്കരുത്

ദര്‍ശനശേഷം മടക്കയാത്രയ്ക്കു നടപ്പന്തല്‍ ഫ്ലൈ ഓവര്‍ (മേല്‍പ്പാലം) അല്ലാതെ മറ്റൊരു വഴിയും ഉപയോഗിക്കരുത്

മേലേ തിരുമുറ്റമോ തന്ത്രി നടയോ വിശ്രമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്

താഴെ തിരുമുറ്റത്തും നടപ്പന്തലിലുമുള്ള പാതകള്‍ വിരി വയ്ക്കുവാനായി ഉപയോഗിക്കരുത്

സുരക്ഷാ വ്യവസ്ഥകള്‍

പടക്കങ്ങള്‍ നിരോധിച്ചിരിക്കുന്നു

ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതു അനുവദനീയമല്ല

സന്നിധാനത്തു പാചകഗ്യാസ്, സ്റ്റൗ മുതലായവ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല

തീ കത്തിച്ചാല്‍ ഉപയോഗശേഷം ഉടനെ തന്നെ അണയ്ക്കേണ്ടതാണ്

പതിനെട്ടാം പടി കയറുന്നതിനു മുന്‍പു വ്യക്തികളും അവരും ബാഗേജുകളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമായിരിക്കും

സേവനങ്ങള്‍

Kerala Police offers multiple services to the devotees to ensure a safe and peaceful darshan and pilgrimage during the season.
Tell me more…

കൂട്ടത്തിലുള്ള തീര്‍ത്ഥാടകനെ നഷ്ടപ്പെട്ടാല്‍

തൊട്ടടുത്തുള്ള പോലീസ് ഉദ്ദ്യോഗസ്ഥനെ വിവരം അറിയിക്കുക. തൊട്ടടുത്ത് ഉദ്ദ്യോഗസ്ഥര്‍ ആരും ഇല്ലെങ്കില്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക.

SBML HELP space നിങ്ങടുടെ സന്ദേശം space 537252 എന്ന നമ്പരിലേയ്ക്ക് സന്ദേശം അയയ്ക്കുക.

നിങ്ങടുടെ വസ്തുവകകള്‍ നഷ്ടപെട്ടുപോയാല്‍ ചെയ്യേണ്ടത്

തൊട്ടടുത്തുള്ള പോലീസ് ഉദ്ദ്യോഗസ്ഥനെ വിവരം അറിയിക്കുക. ഇക്കാര്യത്തിന് ഉച്ചഭാഷിണി വഴി വിളംബരം ചെയ്യുന്നതും നഷ്ടപെട്ട വസ്തുവകകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതുമാണ്.

Placeholder

കൂട്ടം തെറ്റിയ അയ്യപ്പന്മാര്‍ ചെയ്യേണ്ടത്

കൂട്ടത്തില്‍ നിന്നും പിരിഞ്ഞു പോയ തീര്‍ത്ഥാടകന്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് ഉദ്ദ്യോഗസ്ഥരുടെ അടുത്ത് എത്തുക. പോലീസ് ഉദ്ദ്യോഗസ്ഥന്റെ അഭാവത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂട്ടം തെറ്റിയ തീര്‍ത്ഥാടകന്റെ ഭാഷയില്‍ ഉച്ചഭാഷിണി വഴി വിളംബരം ചെയ്യുന്നതും മറ്റ് പോലീസ് കമ്മ്യൂണിക്കേഷന്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തീര്‍ത്ഥാടകന്റെ സംഘാംഗങ്ങളെ കണ്ടുപിടിക്കുന്നതിന് സാധിക്കുന്നതാണ്.
തൊട്ടടുത്ത് ഉദ്ദ്യോഗസ്ഥര്‍ ആരും ഇല്ലെങ്കില്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക.

SBML HELP space നിങ്ങടുടെ സന്ദേശം space 537252 എന്ന നമ്പരിലേയ്ക്ക് സന്ദേശം അയയ്ക്കുക.

നിങ്ങള്‍ വസ്തുവകകള്‍ കണ്ടെത്തിയാല്‍ ചെയ്യേണ്ടത്

നിങ്ങള്‍ വസ്തുവകകള്‍ കണ്ടെത്തിയാല്‍ തൊട്ടടുത്തുള്ള പോലീസ് ഉദ്ദ്യോഗസ്ഥനെ വിവരം അറിയിക്കുക. ഇക്കാര്യത്തിന് ഉച്ചഭാഷിണി വഴി വിളംബരം ചെയ്യുന്നതും നഷ്ടപെട്ട വസ്തുവകകള്‍ ഉടമസ്ഥനെ തിരിച്ചേല്‍പിക്കുന്നതിന് സഹായിക്കുന്നതുമാണ്.

എങ്ങനെ എത്താം

റോഡുമാര്‍ഗ്ഗം എത്തിച്ചേരാവുന്ന ശബരിമലയുടെ ഏറ്റവും അടുത്ത സ്ഥലം പമ്പയാണ്. പമ്പയില്‍ നിന്നും ശബരിമലയിലേയ്ക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ട്. കേരളത്തിലെ എല്ലാ പ്രധാന ബസ് സ്റ്റേഷനുകളില്‍ നിന്നും KSRTC പമ്പയിലേയ്ക്ക് ബസ്സ് സര്‍വ്വീസ് നടത്തിവരുന്നു ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയില്‍ നിന്നും കോയമ്പത്തൂര്‍ പളനി, തെങ്കാശി എന്നിവിടങ്ങളിലേയ്ക്കും KSRTC ബസ് സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ പമ്പയിലേയ്ക്ക് ബസ് സര്‍വ്വീസ് നടത്തുവാന്‍ തമിഴ്‍നാട്, കര്‍ണ്ണാടക സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. പമ്പയ്ക്കും നിലയ്ക്കല്‍ ബേസ് ക്യമ്പിനുമിടയില്‍ ഒരു ചെയിന്‍ സര്‍വ്വീസും പ്രവര്‍ത്തിക്കുന്നുണ്ട്.
എറണാകുളം ഭാഗത്തു നിന്നു് ട്രെയിന്‍ മാര്‍ഗ്ഗം വരുന്ന ഭക്ത ജനങ്ങള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലും, തിരുവനന്തപുരം ഭാഗത്തു നിന്നും ട്രെയിന്‍ മാര്‍ഗം വരുന്ന ഭക്തജനങ്ങള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും ഇറങ്ങുക. എരുമേലി വഴി പോകുന്ന തീര്‍ത്ഥാടകര്‍ കോട്ടയം റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുന്നതാകും കൂടുതല്‍ സൗകര്യപ്രദം

അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍
കോട്ടയം പമ്പയിലേയ്ക്കുള്ള ദൂരം– 119 km)
ചെങ്ങന്നൂര്‍ പമ്പയിലേയ്ക്കുള്ള ദൂരം – 93 km)

അടുത്തുള്ള വിമാനത്താവളങ്ങള്‍
തിരുവനന്തപുരം ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്
കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്
 • റൂട്ട് ദൂരം
  എരുമേലി പമ്പ 45 കി.മി
  കോട്ടയം-എരുമേലി (കാഞ്ഞിരപ്പള്ളി വഴി) 55 കി.മി
  കോട്ടയം -എരുമേലി (മണിമല വഴി) 54 കി.മി
  കോട്ടയം- പമ്പ (മണിമല വഴി) 116 കി.മി
  കോട്ടയം -പമ്പ (തിരുവല്ല വഴി) കോഴഞ്ചേരി, വടശ്ശേരിക്കട) 119 കി.മി
  കോട്ടയം -പമ്പ (തിരുവല്ല വഴി) 123 കി.മി
  ചെങ്ങന്നൂര്‍ – പമ്പ 93 കി.മി
 • റൂട്ട് ദൂരം
  എറണാകുളം -പമ്പ (കോട്ടയം വഴി) 200 കി.മി
  മല്ലപ്പള്ളി- പമ്പ (എം.സി. റോഡു വഴി) 137 കി.മി
  പുനലൂര്‍ – പമ്പ 101 കി.മി
  പത്തനംതിട്ട-പമ്പ 65 കി.മി
  തിരുവനന്തപുരം – പമ്പ 180 കി.മി
  എറണാകുളം – എരുമേലി (വൈക്കം, പാല പൊന്‍കുന്നം വഴി) 121 കി.മി

ഫോട്ടോ ഗാലറി

അത്യാവശ്യ ഘട്ടങ്ങളില്‍
ബന്ധപ്പെടാന്‍

പോലിസ് കണ് ട്രോള്‍ റൂം , പമ്പ
04735 203386

പോലിസ് കണ് ട്രോള്‍ റൂം , സന്നിധാനം
04735 202016

പോലീസ് സ്റ്റേഷന്‍ , പമ്പ
04735 203412

പോലീസ് സ്റ്റേഷന്‍ , സന്നിധാനം
04735 202014

ഹൈവേ അലേര്‍ട്ട് , കേരളാ പോലിസ്
9846 100 100

റെയില്‍വേ അലേര്‍ട്ട് , കേരളാ പോലിസ്
9846 200 100

ഹൈവേ പോലിസ് , പത്തനംതിട്ട
04735 202101

SMS സെന്റര്‍ , കേരളാ പോലീസ്
9497 900 000